2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നവംബര്‍ ഒന്ന് കേരളപ്പിറവി...


നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു. 2011 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 55 വയസ് തികയുന്നു.

കേരളത്തെ കുറിച്ചുള്ള ഐതീഹ്യം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,
 പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.

എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു എന്നതു ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം - മലയാളികള്‍ സംസാരിക്കുന്ന ഭാഷ, മലയാളം മലയെ ആളുന്നവരുടെ മൊഴിയാണിത്. ഏതായാലും ഈ കാര്യത്തില്‍ തര്‍ക്കത്തിനും വാദത്തിനും സ്ഥാനം വളരെ കുറവാണ് 
എന്നാണ് പാവം പ്രവാസിയുടെയും വിശ്വാസം...കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്നു ഒരുകൂട്ടരുടെ നിഗമനം, എന്തായാലും കേരനിരകളുടെ ഹരിത ഭംഗി കേരളത്തെ മനോഹരിയാക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സ്വാതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും നാട്ടുരാജാക്കന്മാരുടെ സംയോജനവിളംബരമാണ്, കേരളപ്പിറവിക്ക് നിതാനമായത് .ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വിഭജനം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു. അറബിക്കടലിന്റെ മടിയിലുറങ്ങുന്ന നീലഗിരിയുടെ സഖിയാം കേരളം സുന്ദരിയാണ് മനോഹരിയാണ്.നദികളും കായലുകളും തോടുകളും പാടശേഖരവും മലനിരകളും കേരളത്തിനു സ്വന്തം.

കേരളത്തില്‍ പ്രധാനമായി മൂന്ന് അന്താരാഷ്ട വിമാനത്താവളങ്ങള്‍ നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുണ്ട്.ഈ കേരളത്തിന്റെ മക്കള്‍‌ കടലുകള്‍ താണ്ടി ഭൂഖണ്ഡങ്ങളില്‍‌ മുഴുവന്‍‌ ഇന്നു വ്യാപിച്ചു കിടക്കുന്നു...ലോകത്തിന്റെ ഏത് മൂലയിലായാലും മലയാളിയുടെ മുഖമുദ്രയായി നടിന്റെ ഓര്‍‌മ കൂട്ടിനുണ്ട്.ഓണവും, കേരളപ്പിറവിയും, പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില്‍‌കാലങ്ങള്‍‌ തള്ളിവിടുമ്പോഴും വലിയ ഒരളവ് ‘കൊച്ചു കേരളത്തിന്റെ’ ഓര്‍‌മയില്‍‌ ആണ് മലയാളി.

പച്ച കുട ചൂടിയ നീലഗിരി! അറബിക്കടല്‍‌ ചുംബിച്ചുണത്തുന്ന സുന്ദരി
ഭൂമിയുടെ ഏതറ്റത്തയാലും വേമ്പനാട്ട് കായലും വള്ളം കളിയും മാവേലിയും തിരുവാതിരയും
വടക്കന്‍‌ പാട്ടും കഥകളിയും മോഹിനിയാട്ടവും ഓര്‍‌‌മകളെ തട്ടിയുണത്തുന്നു
നമ്മുടെ ഭാഷക്കും ആചാരാനുഷ്ടാനങ്ങള്‍‌ക്കും സാഹിത്യത്തിനും മലയാളിയുടെ ജീവിതത്തിലെ സ്ഥാനം
വിലമതിക്കാന്‍‌ വയ്യാത്തതാകുന്നു, പത്രം വായിക്കാതെ, ഒരു ദിവസം മലയാളി തുടങ്ങില്ല.
അക്ഷരത്തെ, സാഹിത്യത്തെ, ഇതു പോലെ പ്രണയിക്കുന്നാ മറ്റൊരു ജനതയില്ല 
നമ്മള്‍ മലയാളികളെ പോലെ എന്ന് ഈ പാവം പ്രവാസി പറയാതെ തന്നെ
കൂട്ടുകാര്‍ക്ക്‌ അറിയാമല്ലോ..?

 സ്വാതന്ത്ര്യം എന്നാല്‍‌ സ്നേഹമാണ്
അത് ഒരുമയുടെ സന്ദേശമാണ്-
ശക്തിയാണ്. ഐക്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്!
പ്രബുദ്ധരായ മലയാളിയുടെ നാട് !
എന്റെ കേരളം!എത്ര സുന്ദരം!
എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും  ഈ പാവം പ്രവാസിയുടെ






സ്നേഹോഷ്മളമായ കേരളപ്പിറവി ദിന  ആശംസകള്‍ ..!!!